9/11 ആവര്‍ത്തിച്ചേയ്‌ക്കുമെന്ന് മുന്നറിയിപ്പ്
ദില്ലി: അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ മാതൃകയില്‍ ഇന്ത്യയിലും വിമാനമുപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് എയര്‍ ചീഫ് ഫാലി ഹോമി മേജര്‍മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തിലുള്ള ഒരാക്രമണം മുന്നില്‍ക്കണ്ട് അതിനെ പ്രതിരോധിക്കാനായി തങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായും മേജര്‍ വ്യാഴാഴ്‌ച അറിയിച്ചു.
ബുധനാഴ്ച പ്രതിരോധ മന്ത്രി എകെ ആന്റണി പങ്കെടുത്ത സേനാമേധാവികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്‌തിട്ടുണ്ട്. ഇത്തരമൊരാക്രമണത്തെ ചെറുക്കാന്‍ സൈനികര്‍ കരുതിയിരിക്കണമെന്ന് ആന്റണി സേനാമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീവ്രവാദ ഭീഷണിയ്‌ക്കിടെ രാജ്യത്തെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വിശദമായ പദ്ധതി യോഗത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
ചെന്നൈ, ദില്ലി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് ഇവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബാബ്‌റി മസ്‌ജിദ് വാര്‍ഷികദിനത്തില്‍ ആക്രമങ്ങളുണ്ടാകാനുള്ള സാധ്യത സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല.
ഇതിനിടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നും വിമാനങ്ങള്‍ റാഞ്ചാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ജയ്‌പൂര്‍, ചണ്ഡീഗഡ്, നാസിക്, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളെയാണ് ഭീകരര്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് വിവരം.












Click it and Unblock the Notifications