കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അഭയ: കോട്ടൂരിന്റെയും സെഫിയുടെയും ജാമ്യാപേക്ഷ മാറ്റി
കൊച്ചി: അഭയ കേസില്‍ സിബിഐ റിമാന്റില്‍ കഴിയുന്ന ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.
അന്യായമായി കസ്റ്റഡിയില്വച്ചിരിക്കുകയാണെന്ന ഹര്‍ജിയും സിജെഎം കോടതിയില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷയും നേരത്തേ തള്ളിയിരുന്നു.
ജാമ്യത്തില്‍ വിട്ടാല്‍ ബാക്കിയുള്ള തെളിവുകള്‍ പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സിബിഐ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചിരുന്നു.
സിബിഐ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയില്‍ നല്കിയ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി തള്ളിയിരുന്നു.
Story first published: Thursday, December 4, 2008, 14:21 [IST]