ഇരിക്കൂറില്‍ വാന്‍ പാഞ്ഞുകയറി പിഞ്ചുകുട്ടികള്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍ : ബസ് കാത്തു നിന്ന സ്ക്കൂള്‍ കുട്ടികള്‍ക്കിടയിലേയ്ക്ക് വാന്‍ പാഞ്ഞു കയറി ആറു പിഞ്ചുകുട്ടികള്‍ മരിച്ചു.
ഇരിക്കൂര്‍ പടയംകോട് ശ്രീനാരായണ എല്‍പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. പതിനെട്ടു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടുപേരുടെ നില ഗുരുതരമാണ്.
അമിത വേഗതയില്‍ പാഞ്ഞു വന്ന ക്വാളിസ് വാന്‍ നിയന്ത്രണം വിട്ട് കുട്ടികള്‍ക്കിടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. വാനിന്റെ ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുള്‍ ജബ്ബാറിനെ പൊലീസ് അറസ്റ്റു ചെയ്തു.












Click it and Unblock the Notifications