ആറാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാര്‍ പീഡിപ്പിച്ചു
മലപ്പുറം: ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ എംഎസ്‌പി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്‌റ്റു ചെയ്‌തു. കഴിഞ്ഞ മാസം 11ന് നടന്ന യുവജനോത്സവത്തിനിടയിലാണ് വിദ്യാര്‍ത്ഥിനി പീഡിപ്പിയ്‌ക്കപ്പെട്ടത്.
യുവജനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മൂന്ന് പേരും സ്‌കൂളിന് തൊട്ടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‌കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.


Click it and Unblock the Notifications