Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ബഹളം: നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച്‌ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന്‌ നിയമസഭ വ്യാഴാഴ്‌ചത്തേക്ക്‌ പിരിഞ്ഞു.

ബുധനാഴ്‌ച മുഖ്യമന്ത്രിയുടെ സഭയ്‌ക്കുള്ളില്‍ പ്രതിപക്ഷ നേതാവിനെ അശ്ലീലപദമുപയോഗിച്ച്‌ ആക്ഷേപിച്ചുവെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‌കിയിരുന്നു.

എന്നാല്‍ വിഷയം അടിയന്തരപ്രമേയമല്ലാതെ ക്രമപ്രശ്‌നമായി അവതരിപ്പിയ്‌ക്കാമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചത്‌. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‍ന്ന്‌ സഭ പിരിയുകയാണെന്ന്‌ സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.

പരാതിയുണ്ടെങ്കില്‍ നിയമസഭാ ചട്ടങ്ങളനുസരിച്ച്‌ ഉമ്മന്‍ ചാണ്ടിയ്‌ക്ക്‌ നടപടികളെടുക്കാമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+