ഹ്യൂണ്ടായ് കാര്‍ വില കുറച്ചു; ഫോര്‍ഡിന് ഓഫര്‍
ദില്ലി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ കാറുകളുടെ വില കുറച്ചു. വിവിധ മോഡലുകള്‍ക്ക് 33,000 രൂപവരെയാണ് വില കുറച്ചിരിക്കുന്നത്. സാന്‍ട്രോ കാറിന് വില 33,000 രൂപ കുറയുമ്പോള്‍ ആക്‌സന്റിന് 72000 രൂപയുടെ കുറവുണ്ടാകും.
വെര്‍ണയുടെ വില 24000 രൂപ കുറയും. ഈ വില കുറയ്‌ക്കല്‍ തീരുമാനം വില്‍പന കൂട്ടാന്‍ സഹായിക്കുമെന്ന് കരുതുന്നതായി കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അരവിന്ദ് സക്‌സേന പറഞ്ഞു.
വിലക്കുറവിന് പുറമേ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സൗജന്യ ഇന്‍ഷുറന്‍സ്, ഏക്‌സേഞ്ച് ഓഫര്‍, 15000 രൂപയുള്ള അക്‌സസറീസ് എന്നിവയും ലഭ്യമാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഫോര്‍ഡ് ഇന്ത്യ, ഫോര്‍ഡ് ഫിയസ്റ്റ മോഡലുകള്‍ക്ക് 10 ദിവസത്തേയ്‌ക്ക് പ്രത്യേക വിലക്കിഴിവും നല്‍കുന്നുണ്ട്. ഡിസംബര്‍ മൂന്നുമുതല്‍ പത്തുദിവസമാണ് വിലക്കിഴിവ് ലഭ്യമാവുക. ഫോഡ് ഫിയസ്റ്റയുടെ ഡിസല്‍, പെട്രോള്‍ മോഡലുകള്‍ക്ക് 91,000 രൂപവരെ വിലക്കിഴിവ് ലഭിയ്‌ക്കും.
2008 ജനുവരി മുതല്‍ ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന നിര്‍മ്മാണച്ചെലവും അതുമൂലമുണ്ടാകുന്ന പ്രതിസന്ധിയും തരണം ചെയ്യാന്‍ വില്‍പന നികുതി, പലിശനിരക്ക് എന്നിവയില്‍ കുറവുവരുത്തണമെന്ന് വാഹന നിര്‍മ്മാതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications