Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രണം: ഇന്റലിജന്‍സിന്‌ വീഴ്‌ചപറ്റിയെന്ന്‌ ചിദംബരം

ദില്ലി: മുംബൈ തീവ്രവാദി ആക്രമണം മുന്‍കൂട്ടി അറിയുന്നതില്‍ ഇന്റലിജന്‍സിന്‌ വീഴ്‌ച പറ്റിയതായി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം.

സുരക്ഷാ, ഇന്റലിജന്‍സ്‌ വിഭാഗങ്ങളുടെ വീഴ്‌ച കാരണമാണ്‌ ഇത്രയും വലിയൊരു ആക്രമണത്തെക്കുറിച്ച്‌ മുന്‍കൂട്ടി അറിയാന്‍ കഴിയാഞ്ഞത്‌. ഇക്കാര്യം തനിക്ക്‌മറച്ചു വെയ്ക്കാമായിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്‌- ചിദംബരം പറഞ്ഞു.

സുരക്ഷാ വീഴ്‌ചയ്‌ക്കുണ്ടായ കാരണങ്ങളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചിദംബരം മുംബൈയില്‍ പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ മുംബൈയിലെത്തിയ ചിദംബരം ആക്രമണത്തില്‍ പരുക്കേറ്റവര്‍ കഴിയുന്ന ജെജെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. വൈകീട്ട്‌ ആക്രമണമുണ്ടായ സിഎസ്‌ടി റയില്‍വേ സ്റ്റേഷനിലും ടാജ്‌, ഓബ്‌ റോയ്‌ ഹോട്ടലുകളിലും ഇദ്ദേഹം സന്ദര്‍ശനം നടത്തുമെന്നാണ്‌ അറിയുന്നത്‌.

ആക്രണത്തില്‍ ഐഎസ്‌ഐയ്‌ക്ക്‌ പങ്ക്‌?

ഇതിനിടെ മുംബൈ ആക്രണം ആസൂത്രണം ചെയ്‌തതില്‍ പാക്‌ ചാരസംഘടന ഐഎസ്‌ഐയ്‌ക്കുള്ള പങ്കിനെക്കുറിച്ച്‌ ഇന്ത്യയ്‌ക്ക്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്ന്‌ റിപ്പോര്‍ട്ട്‌.

പരിശീലകരുടെ പേരും പരിശീലന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇതുസംബന്ധിച്ച്‌ അമേരിക്കയുടെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്ടെന്നും ചില വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുമായി ഇപ്പോഴത്തെ പാക്‌ സര്‍ക്കാറിനുള്ള ബന്ധം വഷളാക്കി വീണ്ടും അധികാരകേന്ദ്രമാകാനുള്ള പാക്‌ സൈന്യത്തിന്റെ നീക്കമാണ്‌ ആക്രമണത്തന്‌ പിന്നിലെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+