കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ ലിറ്ററിന്‌ 5 രൂപയും ഡീസലിന്‌ 2 രൂപയും കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഏറെ വൈകിയാണെങ്കിലും രാജ്യത്തെ ഇന്ധന വിലയില്‍ കുറവ്‌ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന്‌ അഞ്ച്‌ രൂപയും ഡീസലിന്‌ രണ്ട്‌ രൂപയുമാണ്‌ കുറവ്‌ വരുത്തിയിട്ടുള്ളത്‌. പുതിയ വിലകള്‍ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

അതേ സമയം പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കുറച്ചിട്ടില്ലെന്ന്‌ പെട്രോളിയം വകുപ്പ്‌ മന്ത്രി മുരളി ദേവ്‌റ അറിയിച്ചു. അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില സര്‍ക്കാര്‍ നിരീക്ഷിച്ച് കൊണ്ടിരിയ്‌ക്കുകയാണ്‌. ഇതനുസരിച്ച്‌ ഇന്ധന വിലയില്‍ ഇനിയും കുറവുണ്ടായേക്കാമെന്ന്‌ ദേവ്‌റ പറഞ്ഞു.

ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന്‌ അഞ്ച്‌ രൂപയും ഡീസലിന്‌ മൂന്ന് രൂപയും വര്‍ദ്ധിപ്പിച്ചത്‌. ജൂലായ്‌ മാസത്തില്‍ എണ്ണ വില ബാരലിന്‌ 147 ഡോളറിലെത്തി സര്‍വകാല റിക്കാര്‍ഡിട്ടിരുന്നു.

എന്നാല്‍ പിന്നീട്‌ എണ്ണ വിപണിയില്‍ വന്‍ വില തകര്‍ച്ചയ്‌ക്കാണ്‌ ലോകം സാക്ഷ്യം വഹിച്ചത്‌. ചുരുങ്ങിയ കാലയളവിനുള്ളില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ ബാരലിന്‌ നൂറ്‌ ഡോളറോളിന്‌ മേല്‍ വിലയിടിഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന്‌ പാകിസ്‌താനടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ എണ്ണ വിലയില്‍ വന്‍ കുറവ്‌ വരുത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ വില കുറയ്‌ക്കാത്തത്‌ വന്‍ പ്രതിഷേധങ്ങള്‍ക്ക്‌ വഴി തെളിച്ചിരുന്നു. ബിജെപിയും ഇടത്‌പക്ഷമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക്‌ ശേഷം എണ്ണ വില കുറയ്‌ക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X