അഭയ കേസ്: കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പ്രതികള്‍
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ തങ്ങള്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് പ്രതികള്‍. ഇക്കാര്യം ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ വെള്ളിയാഴ്‌ച കോടതിയെ അറിയിക്കും.
കോട്ടൂര്‍, പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റസമ്മതം നടത്തിയതായി സിബിഐ ബുധനാഴ്‌ച കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് രണ്ട് പ്രതികള്‍ രേഖാമൂലം പരാതി ഫയല്‍ ചെയ്യുക.
തങ്ങള്‍ സിബിഐയ്‌ക്ക് മുമ്പാകെ ഒരുതരത്തിലുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ല. സിബിഐയുടെ ഈ അവകാശവാദം വ്യാജമാണ്. ഇല്ലാത്ത കുറ്റത്തിന് തങ്ങളെ പ്രതികളാക്കുക എന്നതാണ് സിബിഐയുടെ ലക്ഷ്യം- ഇക്കാര്യങ്ങള്‍ പ്രതികള്‍ പരാതിയില്‍ വ്യക്തമാക്കും.
കുറ്റസമ്മതമുണ്ടെന്ന വാദത്തില്‍ നിന്നും സിബിഐ പിന്‍വാങ്ങാന്‍ കോടതി ഉത്തരവിടണമെന്നാണ് ഇവരുടെ ആവശ്യം.
മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ സമ്മതത്തോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ കന്യകാത്വ പരിശോധന നടത്തിയതെന്ന് കോടതി സിബിഐയെ വ്യാഴാഴ്‌ചയും അറിയിച്ചിട്ടുണ്ട്.
പരിശോധനയെക്കുറിച്ച് താന്‍ പരാതിപ്പെട്ടത് കോടതിയില്‍ നല്‍കിയ മൊഴിയുടെ ഭാഗമാക്കണമെന്നാണ് സെഫിയുടെ ആവശ്യം. ഇതില്‍ വെള്ളിയാഴ്‌ച കോടതി ഉത്തരവുണ്ടാകും.












Click it and Unblock the Notifications