അഭയ: കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പൂതൃക്കയില്‍
കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് സിബിഐ കസ്‌റ്റഡിയില്‍ കഴിയുന്ന ഫാദര്‍ ജോസ് പൂതൃക്കയില്‍.
സിബിഐ ഭീഷണിപ്പെടുത്തി തങ്ങള്‍ കുറ്റം സമ്മതിച്ചെന്ന് വ്യാജരേഖ ചമച്ചതായി ആരോപിച്ച് പൂതൃക്കയില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി വെള്ളിയാഴ്‌ച പരിഗണിയ്‌ക്കും.
അതേസമയം പ്രതികള്‍ കുറ്റം സമ്മതിച്ചതായി സിബിഐ കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ പ്രതികള്‍ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും സിബിഐ പറഞ്ഞു.
സിബിഐ സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പൂതൃക്കയിലിന്റെ ആരോപണം.
കുറ്റം സമ്മതിച്ചിട്ടില്ല, സിബിഐ നടപടിയ്‌ക്കുപിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ട്. കോടതിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കുറ്റം സമ്മതിച്ചാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാമെന്ന് സിബിഐ പറഞ്ഞിരുന്നു- പൂതൃക്കയില്‍ ആരോപിച്ചു.












Click it and Unblock the Notifications