ശബരിമല വരുമാനം 100 കോടി കവിഞ്ഞേക്കും
തിരുവനന്തപുരം: ശബരിമലയിലെ വരുമാനം ഇത്തവണ 100 കോടി കവിയുമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇത്തവണത്തെ തീര്‍ത്ഥാടന സീസണിലെ ആദ് 18 ദിവസം കൊണ്ടുണ്ടായ 28,67, 42,817 രൂപയുടെ വരുമാനം സര്‍വകാല റെക്കാര്‍ഡാണ്. അരവണ വില്‌പനയില്‍ മാത്രം ഈ കാലയളവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 12,48,38,110 രൂപ ലഭിച്ചു.
ബാബ്റി മസ്ജിദ് വാര്‍ഷികം അടുത്തെത്തിയ പശ്ചാത്തലത്തില്‍ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയിലെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഭക്തരുടെ എണ്ണം വര്‍ദ്ധിയ്ക്കാന്‍ കാരണം. ശബരിമലയില്‍ സുഖസൗകര്യങ്ങളല്ല മറിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല ഉത്സവം അട്ടിമറിയ്‌ക്കാനുള്ള ശ്രമങ്ങളൊന്നുമില്ല. ഇത് സംബന്ധിച്ച് കമ്മീഷണര്‍ പരാതി സമര്‍പ്പിച്ചുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications