കന്യകാത്വ പരിശോധന മനുഷ്യവകാശ ലംഘനം
ദില്ലി: അഭയ കേസില്‍ സിബിഐ കസ്‌റ്റഡിയിലുള്ള മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ കന്യകാത്വം പരിശോധിച്ച അന്വേഷണസംഘത്തിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ അംഗം സിസ്റ്റര്‍ ജെസി കുര്യന്‍ ആരോപിച്ചു.
സിബിഐയുടെ അന്വേഷണം കേന്ദ്രീകരിച്ചിരിയ്‌ക്കുന്നത് സിസ്റ്റര്‍ സെഫിയുടെ കന്യകാത്വം തെളിയിക്കുന്നതിലാണോ അതോ അഭയയുടെ ഘാതകരെ കണ്ടെത്തുന്നതിലാണോ എന്ന് സംശയമുണ്ട് ജെസി കുര്യന്‍ പറഞ്ഞു.
സിസ്‌റ്റര്‍ സെഫിയുടെ അനുവാദമില്ലാതെയാണ് കന്യകാത്വ പരിശോധന നടത്തിയതെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിയുടെ അനുവാദത്തോടെ തന്നെയാണ് പരിശോധന നടത്തിയതെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
വൈദ്യ പരിശോധനയില്‍ സെഫിയുടെ കന്യകാത്വം നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് കന്യാചര്‍മ്മം പുനസ്ഥാപിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും വ്യക്തമായിരുന്നു. കേസിലെ തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സെഫി ഇത്തരത്തിലൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാതെന്നാണ് സിബിഐയുടെ വാദം.












Click it and Unblock the Notifications