കന്യകാത്വ പരിശോധന: സെഫിയുടെ ഹര്‍ജി തള്ളി
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാം പ്രതി സിസ്റ്റര്‍ സെഫി നല്‌കിയ ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളി.
കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കിയത് തന്റെ അനുവാദം കൂടാതെയാണെന്ന സിസ്‌റ്റര്‍ സെഫിയുടെ വാദമാണ് കോടതി തള്ളിയത്. കന്യകാത്വ പരിശോധനയ്‌ക്ക് സിസ്‌റ്റര്‍ സെഫി രേഖാമൂലം സമ്മതം നല്‌കിയതിന് തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സിസ്‌റ്റര്‍ സെഫിയുടെ അനുവാദത്തോടെ തന്നെയാണ് കന്യകാത്വ പരിശോധന നടത്തിയതെന്ന് സിബിഐ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു












Click it and Unblock the Notifications