കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാശ്ചാത്യവസ്‌ത്രം ധരിച്ചവരെ അറസ്റ്റുചെയ്തു

  • By Staff
Google Oneindia Malayalam News

ടെഹ്‌റാന്‍: പാശ്ചാത്യരീതിയിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട 49 പേരെ ഇറാന്‍ പൊലീസ്‌ അറസ്റ്റുചെയ്‌തു. പുത്തന്‍ ഫാഷനിലുള്ള പാശ്ചാത്യ വേഷങ്ങള്‍ അണിഞ്ഞ യുവാക്കളാണ്‌ അറസ്റ്റിലായവരില്‍ ഏറെയും.

സാത്താന്റെ വേഷം എന്നാണ്‌ പശ്ചാത്യ ശൈലിയിലുള്ള വസ്‌ത്രങ്ങളെ അധികൃതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. പശ്ചാത്യ രീതിയില്‍ മുടിവെട്ടിക്കൊടുക്കുന്ന അഞ്ച്‌ ബാര്‍ബര്‍ ഷോപ്പുകളും പൊലീസ്‌ പൂട്ടിച്ചിട്ടുണ്ട്‌. ഇത്തരത്തിലുള്ള 20 കടകള്‍ക്ക്‌ മുന്നറിയിപ്പും നല്‍കി.

സ്‌ത്രീകള്‍ പാശ്ചാത്യ രീതിയിലുള്ള, ശരീരവടിവുകള്‍ കാണുന്ന ഇറുകിയ വസ്‌ത്രങ്ങളും ഹൈ ഹീല്‍ചെരുപ്പുകളും ധരിക്കരുതെന്നാണ്‌ അധികൃതരുടെ നിലപാട്‌. ഇസ്ലാമിക്‌ റിപ്പബ്ലിക്കായ ഇറാന്റെ മൂല്യങ്ങളെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ ഇത്തരം വേഷവിധാനങ്ങളെന്ന്‌ അധികൃതര്‍ പറയുന്നു.

അറസ്റ്റിലായവര്‍ക്ക്‌ എന്ത്‌ ശിക്ഷയാണ്‌ അധികൃതര്‍ നല്‍കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാശ്ചാത്യ രാജ്യങ്ങള്‍ പൈശാചികമായ വേഷവിധാനങ്ങള്‍ പ്രചരിപ്പിച്ച്‌ ഇറാന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെക്കുറിച്ച്‌ ബോധമില്ലാത്തവരാണ്‌ ഇത്തരം വസ്‌ത്രങ്ങള്‍ അണിയാന്‍ താല്‍പര്യപ്പെടുന്നതെന്നുമാണ്‌ അധികൃതരുടെ ആരോപണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X