റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വീണ്ടും കുറച്ചു
മുംബൈ: സാമ്പത്തിക മാന്ദ്യം ചെറുക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഒരു ശതമാനം കുറവ് വരുത്തി.
റിപ്പോ നിരക്കുകള്‍ 7.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായും റിവേഴ്‌സ് റിപ്പോ ആറ് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനവുമായാണ് കുറച്ചത്. അതേസമയം കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയാറായിട്ടില്ല.
ഇത് നിലവിലുള്ള അഞ്ചര ശതമാനമായി തുടരും. തിങ്കളാഴ്‌ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. റിസര്‍വ് ബാങ്കിന്റെ നടപടി വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.
റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയതോടെ വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കുകളില്‍ ഇളവ് വരുത്തുമെന്ന് സൂചയുണ്ട്.












Click it and Unblock the Notifications