മുംബൈ ആക്രമണം: രണ്ട് പേര്‍ പിടിയില്‍
കൊല്‍ക്കത്ത: മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. തൗസിഫ് റഹ്മാന്‍, മുക്തര്‍ അഹമ്മദ് എന്നിവരാണ് അറസ്‌റ്റിലായിരിക്കുന്നത്. കൊല്‍ക്കത്ത പോലീസിലെ പ്രത്യക അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.
ഒരാളെ ദില്ലിയില്‍ നിന്നും മറ്റൊരാളെ ബാംഗ്ലൂരില്‍ നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇതില്‍ തൗസിഫ് റഹ്മാന്‍ ജമ്മു കശ്‌മീരില്‍ പോലീസ് കോണ്‍സ്‌റ്റബിളാണ്. മുംബൈയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളിലെ സിം കാര്‍ഡുകളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് വഴിതെളിച്ചത്.
അനധികൃതമായി ഒട്ടേറെ സിം കാര്‍ഡുകള്‍ ഇവര്‍ കൈവശം വെച്ചിരിയ്‌ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ പരസ്‌പരം ബന്ധപ്പെടാന്‍ തീവ്രവാദികള്‍ ഉപയോഗിച്ചത് ഇവരില്‍ നിന്ന് വാങ്ങിയ സിം കാര്‍ഡുകളിലൂടെയായിരുന്നു
ആക്രമണം നടക്കുന്നതിന് മുമ്പ് ഇവര്‍ മുംബൈ, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളില്‍ യാത്ര ചെയ്‌തതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. തീവ്രവാദി ആക്രമണം സംബന്ധിച്ച് ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിയ്‌ക്കുമെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications