Get Updates
Get notified of breaking news, exclusive insights, and must-see stories!

അശോക്‌ ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി

Ashok Chavan
ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സംസ്ഥാന വ്യവസായ മന്ത്രി അശോക്‌ ചവാനെ കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം വെള്ളിയാഴ്‌ച വൈകീട്ട്‌ പാര്‍ട്ടി പ്രവര്‍ത്തകസമിതിയംഗം കൂടിയായ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ ചവാനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്‌.

ഛഗന്‍ ഭുജ്‌ബലിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായി എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍ പ്രഖ്യാപിച്ചു. ഇത്‌ രണ്ടാംതവണയാണ്‌ ഭുജ്‌ബല്‍ ഉപമുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്‌.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖും ഉപമുഖ്യമന്ത്രി ആര്‍. ആര്‍ പാട്ടീലും രാജിവച്ചതിനെത്തുടര്‍ന്നാണ്‌ പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തിരഞ്ഞെടുത്തത്‌.

ചവാനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെ കോണ്‍ഗ്രസില്‍ കാലപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. തന്നെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്‌ദാനം കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ ലംഘിച്ചിരിക്കുകയാണെന്ന്‌ റാണെ ആരോപിച്ചു.

സോണിയാ ഗാന്ധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജൂനിയറായ ചവാനെ അംഗീകരിക്കില്ലെന്നും റാണെ പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു.

മഹാരാഷ്ട്രയില്‍ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്ത എഐസിസി നിരീക്ഷകരായ എകെ ആന്റണിയും പ്രണബ്‌ മുഖര്‍ജിയും വെള്ളിയാഴ്‌ച രണ്ടുവട്ടം സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയശേഷമാണ്‌ ചവാന്റെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

എംബിഎ ബിരുദ ധാരിയായ അശോക്‌ ചവാന്‍ മുന്‍കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ എസ്‌ബി ചവാന്റെ മകനാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+