നാരായണ്‍ റാണയെ സസ്‌പെന്റ് ചെയ്‌തു
ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ മഹാരാഷ്ട്ര റവന്യൂ മന്ത്രി നാരായണ്‍ റാണെയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്‌തു. അശോക് ചവാനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിനെ റാണെ പരസ്യമായി വിമര്‍ശിച്ചതിനാണ് നടപടി.
ഒരു മുതിര്‍ന്ന കേന്ദ്ര നേതാവും മുന്‍ മുഖ്യമന്ത്രി ദേശ്‌മുഖും എംപിസിസി അധ്യക്ഷന്‍ മാണിക് റാവു താക്കറെയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് അശോക് ചവാനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്ന് റാണെ ആരോപിച്ചിരുന്നു.
റാണെയെ നിശിതമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചിരിയ്‌ക്കുന്നത്. മുഖ്യമന്ത്രി മോഹം കൊണ്ടായിരിക്കാം റാണെ കോണ്‍ഗ്രസില്‍ ചേക്കേറിയതെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കാന്‍ പാര്‍ട്ടിയില്‍ ജനാധിപത്യ രീതികളുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എം. വീരപ്പ മൊയ്‌ലി പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റുകള്‍ വിറ്റുവെന്ന് ആരോപിച്ച ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ആല്‍വയ്‌ക്കെതിരെ അച്ചടക്ക സമിതി സമീപ കാലത്ത് നടപടി സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications