കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: വൈദികര്‍ക്കെതിരെ ഒപ്പുശേഖരണം

  • By Staff
Google Oneindia Malayalam News

കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ റിമാന്റില്‍ കഴിയുന്ന വൈദികരെയും കന്യാസ്‌ത്രീയെയും സഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു.

രൂപതാ ചാന്‍സലറും സാമ്പത്തിക സ്രോതസ്സുകളുടെ ചുമതലക്കാരനുമായ ഫാദര്‍ തോമസ്‌ കോട്ടൂരിനെ തല്‍സ്ഥാനങ്ങളില്‍ നിന്നും ഉടനടി നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഇതിനായി ഒരു വിഭാഗം വിശ്വാസികള്‍ ഇടവകകളില്‍ ഒപ്പുശേഖരണം ആരംഭിച്ചു.

സഭയുടെ പ്രതിച്ഛായ മോശമാക്കിയ മറ്റു പ്രതികളായ ജോസ്‌ പൂതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയും ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ സൂചനയുണ്ട്‌.

തെറ്റു ചെയ്‌തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന്‌ കോട്ടയം ബിഷപ്‌ ഡോക്ടര്‍ മാത്യു മൂലേക്കാട്ടില്‍ പറഞ്ഞതോടെയാണ്‌ വൈദികര്‍ക്കെതിരായ നീക്കങ്ങള്‍ ശക്തിപ്പെട്ടത്‌.

അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പ്‌ സിബിഐയോടും സഹകരിച്ചിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്‌ വിവാദമാക്കാന്‍ സഭയില്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

വൈദികരും കന്യാസ്‌ത്രീയും നിരപരാധികളാണെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സിബിഐ നാടകം നടത്തുകയാണെന്നും വിശ്വാസികള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും വൈദികര്‍ക്കായി പ്രാര്‍ത്ഥനകളും മറ്റും നടത്തുകയും ചെയ്യുന്നതിനിടെയാണ്‌ ഒരു വിഭാഗം ഇവര്‍ക്കെതിരെ ഒപ്പുശേഖരണവുമായി മുന്നോട്ട്‌ പോകുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X