അടൂരില്‍ സിപിഎം-സിപിഐ സംഘട്ടനം
അടൂര്‍: സിപിഎം-സിപിഐ സംഘട്ടനത്തെത്തുടര്‍ന്ന് അടൂരില്‍ സംഘര്‍ഷാവസ്ഥ. നഗരത്തിലെ സിപിഐ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഐ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി.
സ്വകാര്യ വാഹനങ്ങളൊന്നും ഓടുന്നില്ല. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലിനിടെ രാവിലെ സിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കിയിട്ടുണ്ട്.
ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് പാര്‍ട്ടി ഓഫീസ് തകര്‍ത്തതെന്നാണ് സിപിഐയുടെ ആരോപണം. വെള്ളിയാഴ്‌ച നടന്ന ആക്രമണത്തില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും ഫോണും ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്.
കല്ലേറിലും സംഘര്‍ഷത്തിലും വഴിയാത്രക്കാരി ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകീട്ട് 5.30നാണ് സിപിഐ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്‌ച രാവിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരുപക്ഷത്തെ നേതാക്കളും ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും വൈകീട്ടോടെ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുകയായിരുന്നു.












Click it and Unblock the Notifications