Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കുകൂലി പാടില്ലെന്ന്‌ സിപിഎം

തിരുവനന്തപുരം: തൊഴില്‍ രംഗത്ത്‌ നോക്കുകൂലി അനുവദിയ്‌ക്കാനാകില്ലെന്ന്‌ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എംഎം ലോറന്‍സ്‌, ആനത്തലവട്ടം ആനന്ദന്‍, കെ.എം സുധാകരന്‍ എന്നിവരടങ്ങിയ ട്രേഡ്‌ യൂണിയന്‍ ഉപസമിതിയുടെ നേതൃത്വത്തില്‍ രേഖ കമ്മിറ്റി അംഗീകരിയ്‌ക്കുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്‌ രേഖ കമ്മിറ്റിയ്‌ക്ക്‌ മുമ്പില്‍ സമര്‍പ്പിച്ചത്‌.

നോക്കുകൂലി അനുവദിയ്‌ക്കാന്‍ കഴിയില്ലെന്നും സിഐടിയു രംഗത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്‌ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‌കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌.

തൊഴില്‍ രംഗത്ത്‌ തുടരുന്ന അരാജകത്വ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടിയ്‌ക്കകത്തും പുറത്തും പ്രചാരണ ബോധവത്‌ക്കരണ പരിപാടികള്‍ സംഘടപ്പിയ്‌ക്കാനും സിപിഎം തീരുമാനമെടുത്തിട്ടുണ്ട്.

പണിയെടുക്കുന്നവനെ കൂലി വാങ്ങാന്‍ പാടുള്ളൂ, ജോലിയ്‌ക്ക്‌ ആളെ വയ്‌ക്കാനുള്ള അവകാശം ട്രേഡ്‌ യൂണിയനുകള്‍ കൈവശം വെയ്‌ക്കുന്നത്‌ അവസാനിപ്പിയ്‌ക്കണം, രണ്ടില്‍ കൂടുതല്‍ യൂണിയനുകളുടെ ഭാരവാഹിത്വം ഒരാള്‍ തുടരാന്‍ പാടില്ല എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും രേഖയിലുണ്ട്‌.

നോക്കൂകൂലിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന്‌‌ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+