Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്ത്‌ സംഘര്‍ഷം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള വിവാദ എല്‍ഡി ക്ലാര്‍ക്ക്‌ ഇന്റര്‍വ്യൂ നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ ബോര്‍ഡ്‌ ആസ്ഥാനത്തേക്ക്‌ യുവജന സംഘടനകള്‍ മാര്‍ച്ച്‌ നടത്തി.

എഐവൈഎഫ്‌, ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളാണ്‌ ശനിയാഴ്‌ച രാവിലെ ദേവസ്വം ആസ്ഥാനത്തേക്ക്‌ പ്രതിഷേധ പ്രകടനവുമായെത്തിയത്‌. പോലീസ്‌ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത്‌ ബോര്‍ഡ്‌ പ്രസിഡന്റിന്റെ മുറിയിലേക്ക്‌ തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്‌ നേരിയ സംഘര്‍ഷത്തിന്‌ വഴിതെളിച്ചു.

പ്രകടനക്കാരെ തടയാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും പ്രധാന ഗേറ്റ്‌ തള്ളിത്തുറന്ന്‌ പ്രകടനക്കാര്‍ ദേവസ്വം വളപ്പില്‍ പ്രവേശിയ്‌ക്കുകയായിരുന്നു. ഇന്റര്‍വ്യൂവിന്‌ എത്തിയ ഉദ്യോഗാര്‍ത്ഥികളെ പ്രകടനക്കാര്‍ തടഞ്ഞിട്ടുണ്ട്‌. 68 പേരുടെ ഇന്റര്‍വ്യൂവാണ്‌ ശനിയാഴ്‌ച നടത്താന്‍ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌.

കഴിഞ്ഞ മാസം രണ്ട്‌ തവണ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രക്ഷോഭങ്ങള്‍ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു.

ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ ഉള്ളതിനാല്‍ ഇന്റര്‍വ്യൂ വേണ്ടെന്നു വെയ്‌ക്കണമെന്ന സര്‍ക്കാരിന്റെയും വിവിധ സംഘടകളുടെയും ആവശ്യം മറികടന്നാണ്‌ ഇന്റര്‍വ്യൂ നടത്തണമെന്ന തീരുമാനവുമായി ദേവസ്വം ബോര്‍ഡ്‌ മുന്നോട്ട്‌ പോകുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+