Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരീസ്‌ ജ്വല്ലറിയില്‍ 102 കോടി ഡോളറിന്റെ കവര്‍ച്ച

പാരീസ്‌: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറികളിലൊന്നായ പാരീസിലെ ഹാറി വിന്‍സ്റ്റണ്‍ ജ്വല്ലറിയില്‍ നിന്നും 102 കോടി ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കളവുപോയി. ഷാം എലിസിയ്‌ക്കു സമീപമുള്ള ജ്വല്ലറിയിലാണ്‌ കവര്‍ച്ച നടതന്നത്‌.

ആയുധപ്പണിയ്ക്കെത്തിയ നാലംഗ സംഘമാണ്‌ വ്യാഴാഴ്‌ച ജ്വല്ലറി കൊള്ളയടിച്ചത്‌. ഇതില്‍ രണ്ടുപുരുഷന്മാര്‍ സ്‌ത്രീവേഷണണിഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ജ്വല്ലറിയ്‌ക്കുള്ളില്‍ കടന്നതെന്ന്‌ പൊലീസ്‌ പറയുന്നു.

അവധിക്കാല വ്യാപാരത്തിന്റെ തിരക്കിലായിരുന്നു ജ്വല്ലറി. സ്ഥാപനത്തിലുണ്ടായിരുന്ന ജോലിക്കാരെയും ഉപഭോക്താക്കളെയും ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ്‌ സംഘം കവര്‍ച്ച നടത്തിയത്‌.

സംഭവസമയത്ത്‌ ജ്വല്ലറിയിലുണ്ടായിരുന്നവരെ പൊലീസ്‌ ചോദ്യം ചെയ്‌തുവരുകയാണ്‌. കൊള്ളക്കാര്‍ക്ക്‌ വേണ്ടി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. രത്‌നാഭരണങ്ങള്‍, വിലപിടിപ്പുള്ള വാച്ചുകള്‍ എന്നിവയെല്ലാം കളവുപോയതില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണക്കൊള്ളയാണിതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+