വിമാനത്താവളത്തില്‍ തോക്കുമായി ബച്ചന്‍
മുംബൈ: ഹോളിവുഡ് താരം അമിതാഭ് ബച്ചന്‍ രേഖകളില്ലാത്ത തോക്കുമായി വിമാനത്താവളത്തിലെത്തിയത് പരിഭ്രാന്തി പരത്തി. മുംബൈ വിമാനത്താവളത്തിലാണ് ബച്ചന്‍ രേഖകളില്ലാത്ത തോക്കുമായെത്തിയത്.
ശനിയാഴ്‌ച രാവിവെ 9.55ന് പുറപ്പെടേണ്ടെ ജറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യൂ 202 വിമാനത്തില്‍ പുനെയ്‌ക്ക് പോകാനായാണ് ബച്ചന്‍ വിമാനത്താവളത്തിലെത്തിയത്. ബച്ചന്റെ ലഗേജ് ബാഗിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്.
മൊത്തം മൂന്നു തോക്കുകള്‍ കൈവശമുള്ള ബച്ചന്‍ കൊണ്ടുവന്ന രേഖകള്‍ കയ്യിലുള്ള തോക്കിന്റേതായിരുന്നില്ല. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് ബച്ചന്‍ തോക്കില്ലാതെ യാത്രയായി.
ബച്ചന്റെ സെക്രട്ടറി തോക്ക് വീട്ടിലേയ്‌ക്ക് മടക്കിക്കൊണ്ടുപോയശേഷമാണ് അദ്ദേഹത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രാനുമതി നല്‍കിയത്. തന്റെ തെറ്റുകൊണ്ട് ഇത്തരത്തിലൊരു സംഭവമുണ്ടായതില്‍ ബച്ചന്‍ മാപ്പു ചോദിച്ചിട്ടുണ്ട്.
ബച്ചന് മൂന്ന് തോക്കുകളുണ്ടെന്ന കാര്യം അറിയാവുന്നതുകൊണ്ടും ആള്‍ ബച്ചനാണെന്നതുകൊണ്ടുമാകാം സിഐഎസ്‌എഫിനെ അറിയിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ബ്ബന്ധിത നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ല.












Click it and Unblock the Notifications