കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ വിമാനത്തിലിരുന്ന്‌ സമരം ചെയ്‌തത്‌ വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

Varkala Radhakrishnan and KS Manoj
ദില്ലി: വിമാനം വൈകിയതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിമാനത്തിനുള്ളിലിരുന്നു നടത്തിയ സമരം വിവാദമാകുന്നു.

വിമാനത്തിനുള്ളിലെ സമരത്തിലൂടെ എംപിമാരായ വര്‍ക്കല രാധാകൃഷ്‌ണന്‍, കെഎസ്‌ മനോജ്‌ എന്നിവരാണ്‌ വിവാദത്തിലകപ്പെട്ടിരിക്കുന്നത്‌. എംപിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയൊണ്‌ വിവിധ ദേശീയ മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ പോകേണ്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതികത്തകരാര്‍ മുലം വൈകിയതിനാലാണ്‌ വെള്ളിയാഴ്‌ച വൈകുേേന്നരം ഇവര്‍ സമരം നടത്തിയത്‌. ദില്ലിയില്‍ നിന്നും വെള്ളിയാഴ്‌ച വൈകീട്ട്‌ 5.30 പുറപ്പെടുന്ന വിമാനം ഒരു മണിക്കൂര്‍ വൈകുമെന്ന്‌ ആദ്യം അറിയിപ്പുണ്ടായിരുന്നു.

ബോര്‍ഡിങ്‌ പാസ്‌ നല്‍കി യാത്രക്കാരെ കയറ്റിയപ്പോള്‍ സമയം ഏഴരയായി. പിന്നീട്‌ വിമാനം യാത്രപോകില്ലെന്നും മറ്റൊരു വിമാനത്തില്‍ വേണം യാത്രചെയ്യാനെന്നും അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്‌ മറ്റുയാത്രക്കാരെല്ലാം മാറിക്കയറി. എന്നാല്‍ എംപിമാര്‍ വിമാനത്തില്‍ത്തന്നെ ഇരുന്ന്‌ പ്രതിഷേധിക്കുകയായിരുന്നു.

ഇതിനിടെ എയര്‍ ഇന്ത്യ അധികൃതര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ എംപിമാര്‍ സമരം തുടര്‍ന്നു. രാത്രി പത്തരയോടെ പകരം ഏര്‍പ്പെടുത്തിയ വിമാനം തിരുവനന്തപുരത്തേയ്‌ക്ക്‌്‌ തിരിച്ചെങ്കിലും എംപിമാര്‍ സമരം അവസാനിപ്പിച്ചില്ല.

രാത്രി ഒന്നരവരെ ഇവര്‍ സമരം തുടര്‍ന്നു. കേരളത്തോട്‌ എയര്‍ഇന്ത്യ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയാണ്‌ സമരം നടത്തിയതെന്നാണ്‌ എംപിമാര്‍ നല്‍കുന്ന വിശദീകരണം. അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ദില്ലി-കൊച്ചി-തിരുവനന്തപുരം റൂട്ടില്‍ പുതിയ വിമാന സര്‍വ്വീസ്‌ തുടങ്ങാമെന്ന്‌ സമ്മതിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സിപിഎം എംപിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന രീതിയിലാണ്‌ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഐബിഎന്‍, ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യന്‍ എക്‌സ്‌പ്രസ്‌, തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെല്ലാം സംഭവം വന്‍ പ്രധാന്യത്തോടെയാണ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X