അപകടം: ഏഴ് തമിഴ്‌നാട്ടുകാര്‍ മരിച്ചു
പാലക്കാട്: കഞ്ചിക്കോട് റയില്‍വേ സ്റ്റേഷന് സമീപം ലോറിയും ക്വാളിസ് വാനും കൂട്ടിയിടിച്ച് നാലുസ്‌ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.
ഗുരുവായൂര്‍ സന്ദര്‍ശനത്തിന് വരുകയായിരുന്ന തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചെ 4. 15നാണ് അപകടം നടന്നത്. വാനിലുണ്ടായിരുന്ന എട്ടംഗസംഘത്തില്‍ ഒരു സ്‌ത്രീ മാത്രമാണ് രക്ഷപ്പെട്ടത്.
തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേയ്‌ക്‌് മീന്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് വാനിനെ ഇടിച്ചിട്ടത്. നാലു പേര്‍ സംഭവസ്ഥലത്തുവച്ചും ബാക്കിയുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നവഴിയ്‌ക്കുമാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കുകളോടെ രക്ഷപ്പെട്ട രേവതി എന്ന സ്‌ത്രീ ഇവിടെ ചികിത്സയിലാണ്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത് ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications