കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‌ മുന്നേറ്റം, ബിജെപിയ്‌ക്ക്‌ തളര്‍ച്ച

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ്‌ നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിലും മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ്‌ ബിജെപിയ്‌ക്ക്‌ കനത്ത തിരിച്ചടി നല്‍കി.

മധ്യപ്രദേശിലെ വിജയം മാത്രമാണ്‌ ബിജെപിയ്‌ക്ക്‌ ആശ്വസിക്കാന്‍ വകനല്‍കുന്നത്‌. രാജസ്ഥാന്‍, മിസോറാം, ചത്തീസ്‌ഗഡ്‌, ദില്ലി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ വിജയം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ നേട്ടംകൊണ്ടുമാത്രം തൃപ്‌തിപ്പെടേണ്ടിവന്ന കോണ്‍ഗ്രസ്‌ രാജസ്ഥാനിലും, മിസോറമിലും വീണ്ടും അധികാരത്തിലെത്തുകയാണ്‌.

ചത്തീസ്‌ഗഡിലും മധ്യപ്രദേശിലും ബിജെപിയെ വേണ്ടവിധം പ്രതിരോധിയ്‌ക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടില്ല. ചത്തീസ്‌ഗഡിലെ ലീഡു നില മാറിമറിയുകയാണ്‌. ആര്‍ക്കായിരിക്കും ഭൂരിപക്ഷമെന്ന കാര്യം പ്രവചിക്കാറായിട്ടില്ല.

കടുത്ത എതിര്‍പ്പുകളെ മറികടന്നാണ്‌ മധ്യപ്രദേശില്‍ ബിജെപി വീണ്ടും വിജയം നേടിയത്‌. ഇവിടെ ബിജെപിയ്‌ക്കെതിരെ ശക്തമായ ഒരു നേതൃത്വമില്ലാത്തതാണ്‌ കോണ്‍ഗ്രസിന്‌ തിരിച്ചടിയായത്‌.

ദില്ലിയില്‍ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ വീണ്ടും വിജയം നേടിയപ്പോള്‍ തകര്‍ന്നത്‌ ബിജെപിയുടെ ഒരു വലിയ സ്വപ്‌നമാണ്‌. ഒരു പതിറ്റാണ്ടുകാലത്തെ എംഎന്‍എഫ്‌ ഭരണത്തിന്‌ അന്ത്യം കുറിച്ചുകൊണ്ടാണ്‌ മിസോറമില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലേറുന്നത്‌.

ബിജെപിയ്‌ക്ക്‌ ദുഖവും സന്തോഷവുംബിജെപിയ്‌ക്ക്‌ ദുഖവും സന്തോഷവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X