ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍,മെയ് മാസങ്ങളില്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്നേയ്‌ക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ ഗോപാലസ്വാമി അറിയിച്ചു.
മെയ് മാസത്തിനപ്പുറത്തേയ്‌ക്ക് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ കമ്മീഷന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് അടിയന്തര സാഹചര്യങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് കീഴ് വഴക്കം. ഇക്കുറിയും അങ്ങനെതന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഏപ്രിലിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനും ഒരു തടസ്സവുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതില്‍ പ്രത്യേക താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications