പ്രണയം: ഉപമുഖ്യമന്ത്രിയെ പുറത്താക്കി

മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ് ചന്ദര്‍മോഹന്‍. മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡയുടെ ശുപാര്‍ശയെത്തുടര്‍ന്ന് ഗവര്‍ണര്‍ എ.ആര്‍ കിദ്വായിയാണ് ചന്ദറിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടത്.
പഞ്ചാബിലെ മുന്‍ ഡപ്യൂട്ടി അഡ്വക്കറ്റ് ജനറലായ അനുരാധയുമായി ചന്ദര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അവരെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഒരു മാസത്തിലേറെ ചന്ദര്‍ അജ്ഞാത വാസം നടത്തിയതെന്നാണ് സൂചന.
ഇരുവരും വിവാഹം ചെയ്‌തുവെന്നും ഇസ്ലാമിലേയ്‌ക്ക് മാറിയെന്നും റിപ്പോര്‍ട്ടുണ്ട്. ചന്ദര്‍മോഹന്‍ ചന്ദ് മുഹമ്മദ് എന്നും അനുരാധി ഫിസയെന്നും പേര് മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇരുവരും ശനിയാഴ്‌ച ജയ്‌പൂരില്‍ പ്രത്യക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്.
നേരത്തെ വിവാഹിമോചിതയായ അനുരാധ കാരണം കാണിക്കാതെ ജോലിയില്‍ നിന്നും വിട്ടുനിന്നതിനെത്തുടര്‍ന്ന് ഔദ്യോഗികസ്ഥാനത്ത് നിന്നും സര്‍ക്കാര്‍ പുറത്താക്കി. ആദ്യ വിവാഹത്തില്‍ ചന്ദറിന് രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications