ലക്ഷ്‌കര്‍ മേധാവി അറസ്റ്റില്‍?
ഇസ്ലമാബാദ്: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്‌താനോട് ആവശ്യപ്പെട്ട ലക്ഷ്‌കര്‍ ഇ തോയ്‌ബ മേധാവി സാക്കിര്‍ റഹ്മാന്‍ ലഖ് വി പാകിസ്‌താനില്‍ അറസ്‌റ്റിലായതായി റിപ്പോര്‍ട്ട്.
പാകിസ്‌താനിലെ ഡോണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്. പാക് അധിനിവേശ കശ്‌മീരിലെ തീവ്രവാദികള്‍ക്കെതിരെ പാകിസ്‌താന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ അറസ്‌റ്റ് വാര്‍ത്ത പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
മുസഫറാബാദില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ ഇരുപത് ലക്ഷ്‌കര്‍ ഇ തോയ്‌ബ പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്നും സൂചനകളുണ്ട്.
സൈനിക നടപടികളെക്കുറിച്ച് അറിവൊന്നുമില്ലെന്ന് മുസാഫറാബാദിലെ പ്രാദേശിക ഭരണകൂടവും പോലീസും വ്യക്തമാക്കി.
എന്നാല്‍ ലക്ഷ്‌കറിന്റെ പോഷക സംഘടനകളിലൊന്നായ ജമാ അത്ത് ദവയുടെ അധീനതയിലുള്ള സ്ഥാപനങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തിയെന്ന് തദ്ദേശവാസികള്‍ പറയുന്നു.












Click it and Unblock the Notifications