ഉറക്കം പ്രാഥമിക അവകാശം: സുപ്രീം കോടതി
ദില്ലി: ഉറക്കം വിശ്രമം തുടങ്ങിയവ ഏതൊരു പൗരന്റെയും പ്രാഥമിക അവകാശങ്ങളാണെന്ന് സുപ്രീം കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആസ്‌പത്രികള്‍ക്കും 100 മീറ്റര്‍ ചുറ്റളവില്‍ സംഗീതപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഉറക്കം പ്രാഥമികാവകാശമാണെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ഉത്തരവിനെതിരെ മുംബൈയിലെ പവര്‍ പ്രൊഡക്ഷന്‍സ് എന്ന ഓഡിയോ സ്‌റ്റുഡിയോയാണ് ഹര്‍ജി നല്‍കിയത്. ആദ്യം സ്‌റ്റുഡിയോ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
നിശബ്ദത, ഉറക്കം, വിശ്രമം തുടങ്ങിയവ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ കോടതി ഉറക്കം ജീവിതത്തിലെ ജൈവപരവും പ്രാഥമികവുമായി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
ശബ്ദമലിനീകരണം ആരോഗ്യത്തിന് ഹാനികരമാണെന്നും മൗനം ശ്രേഷ്‌ഠമാണെന്നും ജസ്‌റ്റിസുമാരായ എസ്‌ബി സിന്‍ഹ, സിറിയക് ജോസഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications