Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമക്ക്‌ കേദാര്‍നാഥിലേക്ക്‌ പോകാം

Uma Bharati loses from home turf
ഭോപാല്‍: ബിജെപിയില്‍ നിന്നും പുറത്ത്‌ വന്ന് ഭാരതീയ ജനശക്തി രൂപീകരിച്ച മധ്യപ്രദേശ്‌ മുന്‍മുഖ്യമന്ത്രി ഉമാഭാരതിയ്‌ക്ക്‌ തിക്കംഗഡ്‌ നിയമസഭാ സീറ്റില്‍ വമ്പന്‍ പരാജയം. കോണ്‍ഗ്രസിലെ യാദവേന്ദ്ര സിങ്ങാണ് 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമയെ പരാജയപ്പെടുത്തിയത്.

മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ തിരികെയെത്തിയാല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച്‌ കേദാര്‍നാഥിലേക്ക്‌ പോകുമെന്ന്‌ നേരത്തെ ഉമ പ്രഖ്യാപിച്ചിരുന്നു.

ഫലങ്ങള്‍ പുറത്ത്‌ വന്നതിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ബിജെപിയുടെ പഴയ തീപ്പൊരി നേതാവ്‌ കൂട്ടാക്കിയില്ല. ഉമയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രഹ്ലാദ്‌ പട്ടേല്‍ വിചിത്രമായ ഒരു ആരോപണമാണ്‌ തോല്‌വിയ്‌ക്ക്‌ കാരണമായി നിരത്തുന്നത്‌.

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്താണ്‌ ഉമയെ പരാജയപ്പെടുത്തിയതെന്നാണ്‌ പ്രഹ്ലാദിന്റെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ഉമാഭാരതി ബിജെപിയ്‌ക്ക്‌ വന്‍ വെല്ലുവിളിയാകുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ ഈ ധാരണ അമ്പേ പിശകായിരുന്നുവെന്നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ തെളിയിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+