Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: സഭ ഉപവാസ സമരം സംഘടിപ്പിക്കുന്നു

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ അന്വേഷണം നടത്തുന്നത്‌ നീതിപൂര്‍വ്വമല്ലെന്ന്‌ ആരോപിച്ച്‌ സഭ പ്രതിഷേധ സമരം നടത്തുന്നു. ചൊവ്വാഴ്‌ച ഹൈക്കോടതി ജങ്‌ഷനില്‍ ഉപവസിക്കാനാണ്‌ കോട്ടയം അതിരൂപതാ സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുന്നത്‌.

ഉപവാസ സമരത്തില്‍ വൈദികരും കന്യാസ്‌ത്രീകളും പങ്കെടുക്കും. ഹൈക്കോടതി ജംങ്‌ഷനിലുള്ള മദര്‍ തെരേസ കോര്‍ണറില്‍ രാവിലെ ഒന്‍പത്‌ മണിമുതല്‍ വൈകീട്ട്‌ നാലുവരെയാണ്‌ ഉപവാസ സമരം നടക്കുക.

ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനെതിരെ സഭ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും പരസ്യപ്രതിഷേധം നടത്താനൊരുങ്ങുന്നത്‌ ഇതാദ്യമാണ്‌. സമരത്തിനിടയില്‍ കസ്റ്റഡിയിലുള്ളവരുടെയും ചോദ്യം ചെയ്യപ്പെടുന്നവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട്‌ ലഘുലേഖകള്‍ വിതരണം ചെയ്യും.

ഇതിനിടെ അഭയ കേസില്‍ ഇടപെട്ടുവെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സഭ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്‌.

അഭയ കേസിലെ സഭയുടെ അഭിപ്രായത്തിന്‌ മറ്റു ക്രൈസ്‌തവ സഭകളുടെ പിന്തുണ നേടാനും കത്തോലിക്കാ സഭ ശ്രമം നടത്തുന്നുണ്ട്‌. ചൊവ്വാഴ്‌ച കൊച്ചിയിലാരംഭിക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയോഗം ഈ വിഷയം ചര്‍ച്ചചെയ്യുമെന്ന്‌ സൂചനയുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+