സോണിയയെ കേരളത്തില്‍ വധിയ്‌ക്കുമെന്ന് ഭീഷണി

സോണിയയ്‌ക്കൊപ്പം ആയിരം പേരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയയാള്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനായി ഡിസംബര്‍ 15ന് എത്തുന്ന വേളയില്‍ സോണിയയെ വധിക്കുകയെന്നാണ് മുന്നറിയിപ്പ്.
പത്തു തീവ്രവാദികളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഫോണ്‍ ചെയ്‌തയാള്‍ മലയാളത്തിലാണ് സംസാരിച്ചത്.
ഫോണ്‍ സന്ദേശം വന്നതിനെത്തുടര്‍ന്ന് കൊല്ലം എസ്‌പി എം.ആര്‍ അജിത് കുമാര്‍ കേന്ദ്ര ഇന്റലിജന്‍സിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മസ്‌കറ്റിലെ ഒരു ബൂത്തില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്താന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications