സ്‌കൂള്‍ ബസില്‍ തിക്കും തിരക്കും: ബാലിക ശ്വാസം മുട്ടി മരിച്ചു
ബാംഗ്ലൂര്‍: കുട്ടികളെ കുത്തി നിറച്ച് കൊണ്ടു പോയ ബസിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11കാരി മരിച്ചു.
ശ്വാസ തടസത്തെ തുടര്‍ന്ന് 30 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മോണിക്കയാണ് മരിച്ചത്.
തെക്കന്‍ കര്‍ണാടകത്തിലെ ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണത്തില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം. ചന്നരായപട്ടണത്തെ പൂര്‍ണചന്ദ്ര കോണ്‍വെന്റില്‍ നിന്നും കുട്ടികളെ കുത്തി നിറച്ച് അടുത്തുള്ള ധനലക്ഷ്‌മി തിയറ്ററില്‍ സിനിമ കാണിയ്‌ക്കാന്‍ കൊണ്ടു പോയിരുന്നു.
മടക്കയാത്രയില്‍ നൂറിലധികം കുട്ടികളെ ഒരു ബസില്‍ തന്നെ കുത്തിനിറയ്‌ക്കുകയായിരുന്നു. യാത്രയ്‌ക്കിടെ കുട്ടികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്നാണ് മോണിക്ക മരിച്ചത്.












Click it and Unblock the Notifications