കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരത വോട്ടായില്ല: ജനങ്ങള്‍ പരിഗണിച്ചത്‌ വികസനവും ഭരണമികവും

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുകളില്‍ ഭീകരത മുഖ്യ പ്രചാരണായുധമാക്കിയ ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. ഭീകരാക്രമണങ്ങള്‍ മുഖ്യ വിഷയമാക്കി അഞ്ച്‌ സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ അമ്പേ പാളിയെന്നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ തെളിയിക്കുന്നത്‌.

ബിജെപി വിജയം കണ്ട മധ്യപ്രദേശിലും ഛത്തീസ്‌ഗണ്ഡിലുമുള്‍പ്പടെ വോട്ടര്‍മാര്‍ പരിഗണിച്ചത്‌ പ്രാദേശിക വിഷയങ്ങളും വികസനവും സര്‍ക്കാരിന്റെ മികവുമാണെന്ന്‌ ബിജെപി നേതൃത്വം സമ്മതിച്ചു. ഒട്ടേറെ ഭീകരാക്രമണങ്ങള്‍ ഉണ്ടായ ദില്ലിയിലും രാജസ്ഥാനിലും ഭീകരത വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താഞ്ഞത്‌ ബിജെപി കേന്ദ്രങ്ങളില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ഭീകരതയ്‌ക്കെതിരേ കോണ്‍ഗ്രസ്‌ മൃദുസമീപനം സ്വീകരിയ്‌ക്കുന്നുവെന്നായിരുന്നു പ്രചാരണത്തിനിടെ ബിജെപി ഉന്നയിച്ച പ്രധാന ആരോപണം.

തിരഞ്ഞെടുപ്പുകള്‍ പുരോഗമിയ്‌ക്കുന്നതിനിടെ നവംബര്‍ 26ന്‌ നടന്ന മുംബൈ ഭീകരാക്രമണം മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ വമ്പന്‍ പ്രചാരണമാണ്‌ ബിജെപി നടത്തിയത്‌. എന്നാല്‍ ഭീകരതയെ ചെറുത്ത്‌ രാജ്യം സുരക്ഷിതമാക്കാന്‍ കഴിയുക ബിജെപിയ്‌ക്ക്‌ മാത്രമാണെന്ന്‌ അവകാശവാദം ജനങ്ങള്‍ അംഗീകരിച്ചില്ല.

ഭരണം തിരിച്ചു പിടിച്ച രാജസ്ഥാനിലും നിലനിര്‍ത്തിയ ദില്ലിയിലും പ്രാദേശിക വിഷയങ്ങളിലെടുത്ത സമീപനവും വികസന വിഷയങ്ങളുമാണ്‌ തുണച്ചതെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X