അഭയ: സിബിഐയുടെ പക്കല്‍ എഫ്‌ഐആര്‍ ഇല്ല
കോട്ടയം: അഭയക്കേസുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകള്‍ സിബിഐയുടെ പുതിയ സംഘത്തിന്റെ പക്കലില്ലെന്ന് റിപ്പോര്‍ട്ട്.
പതിനാറ് വര്‍ഷം മുമ്പ് അഭയ കൊല്ലപ്പെട്ടപ്പോള്‍ ലോക്കല്‍ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്, മഹസര്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ സിബിഐയുടെ പക്കല്‍ ഇല്ല.
ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ഫാദര്‍ തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ രേഖകള്‍ ആവശ്യപ്പെട്ടുനല്‍കിയ അപേക്ഷയ്‌ക്ക് ഇവ കൈവശമില്ല എന്ന മറുപടിയാണ് സിബിഐ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് കോട്ടൂരിന്റെ സഹോദരന്‍ സൈമണ്‍ രേഖകള്‍ സൂക്ഷിക്കേണ്ട കോട്ടയം സബ് ജുഡീഷ്‌ല്‍ മജിസ്‌ട്രേട്ടിന് അപേക്ഷ നല്‍കി.
1993ല്‍ അഭയയുടെ ഡയറി, വസ്‌ത്രങ്ങള്‍ തുടങ്ങിയവ സബ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അനുമതിയോടെ നശിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് എഫ്‌ഐആര്‍ അടക്കമുള്ള രേഖകളും നശിപ്പിച്ചിരുന്നോയെന്ന കാര്യം തീര്‍ച്ചയില്ല. അഭയയുടെ മരണം ആത്മഹത്യയാണെന്നാണ് ഈ രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അഭയ കേസില്‍ നിര്‍ണായകമായി മാറിയേയ്‌ക്കാവുന്ന തെളിവുകളാണ് നശിപ്പിക്കപ്പെട്ടത് ഇത് സംബന്ധിച്ച് സിബിഐയിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications