അഭയ: സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്‌തു
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താ സമ്മേളനം നടത്തിയ സിനിമാ നിര്‍മാതാവ് സജി നന്ത്യാട്ടിനെ സിബിഐ ചോദ്യം ചെയ്‌തു.
പയസ് ടെന്‍ത് കോണ്‍വെന്റിന് സമീപം സജി നടത്തുന്ന പബ്ലിക് കോളെജിലെത്തിയ മൂന്നംഗ സിബിഐ സംഘമാണ് സജിയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തത്.
ആരുടെ പ്രേരണയിലാണ് വാര്‍ത്താ സമ്മേളനം നടത്തിയത്, സിബിഐ അന്വേഷണത്തിനെന്താണ് കുഴപ്പം, പബ്ലിക് കോളെജിന് സമീപത്തുള്ള കോണ്‍വെന്റില്‍ നടന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ എന്നുള്‍പ്പടെയുള്ള കാര്യങ്ങളാണ് അന്വേഷണം സംഘം ചോദിച്ചത്. സിബിഐയ്‌ക്കെതിരെ പേര് വെയ്‌ക്കാതെ നോട്ടീസ് അടിച്ചിറക്കിയതായി ഉദ്യോഗസ്ഥര്‍ ആരോപിച്ചുവെന്നും സജി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സജി നിഷേധിച്ചു. അഭയ കൊല്ലപ്പെട്ട് ഏഴ് കൊല്ലത്തിന് ശേഷമാണ് പബ്ലിക് കോളെജ് കെട്ടിടം പണിതതെന്നും മുമ്പ് മറ്റൊരിടത്താണ് കേളെജ് പ്രവര്‍ത്തിച്ചിരുന്നതെന്നും സജി അന്വേഷണ സംഘത്തെ അറിയിച്ചു.












Click it and Unblock the Notifications