തീവ്രവാദം നേരിടാന്‍ പ്രത്യേക സേന

ഇതില്‍ 200 പോലീസുകാര്‍ ആധുനിക കമാന്‍ഡോ പരിശീലനം നേടിയവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയും വിധം കേരളാ പോലീസിനെ അടുമുടി മാറ്റും. സംസ്ഥാനത്ത് ആധുനിക പരിശീലനം നേടിയ കമാന്‍ഡോകളെ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സംസ്ഥാന പോലീസില്‍ കമാന്‍ഡോകളില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത് തെറ്റാണ്. 350 ഓളം കമാന്‍ഡോകള്‍ ഇപ്പോള്‍ തന്നെ പോലീസ് സേനയിലുണ്ട്. ആവശ്യമുള്ള സമയത്ത് അവര്‍ രംഗത്തെത്തും.
ചില പത്രങ്ങള്‍ ഭീകരരെ ഇങ്ങോട്ട് ക്ഷണിയ്‌ക്കുകയാണ്. 'കേരളം ആക്രമിയ്‌ക്കാന്‍ പറ്റിയ സംസ്ഥാനമാണ്, പെട്ടെന്ന് ഇവിടെ ആക്രമിയ്‌ക്കൂ' എന്ന രീതിയിലാണ് ഈ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‌കുന്നത്. പോലീസിന്റെ ആത്മവീര്യം ചോര്‍ത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ കൊടുക്കാതിരിയ്‌ക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിയ്‌ക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications