ഷാരൂഖും സച്ചിനും കൂലിപ്പണിക്കാര്‍!!
മഹോബ: കോടികള്‍ വാരിക്കൂട്ടുന്ന ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് സര്‍ക്കാര്‍ രേഖ. ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍. അമീര്‍ ഖാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവരാണ് ദിവസക്കൂലിക്കാരായ തൊഴിലാളികളെന്ന് സര്‍ക്കാര്‍ രേഖയുള്ളത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജി) പ്രകാരം ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ദിവസക്കൂലി തൊഴിലാഴികളുടെ പട്ടികയിലാണ് ഈ 'താര തൊഴിലാളികള്‍' ഇടംപിടിച്ചത്.
ഇവരെക്കൂടാതെ രാഹുല്‍ ദ്രാവിഡ്, ഗാംഗുലി എന്നിവരും പ പദ്ധതി പ്രകാരം തൊഴില്‍ ചെയ്‌തിട്ടുണ്ടെന്നാണ് പട്ടിക പരിശോധിയ്‌ക്കുമ്പോള്‍ വ്യക്തമാകും.
ഇതാദ്യമായല്ല ഉത്തര്‍പ്രദേശില്‍ കോടികള്‍ കൊയ്യുന്ന ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പ് കുല്‍പഹര്‍ മേഖലയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട 9 ലക്ഷം രൂപയുടെ അഴിമതിയിലും താരങ്ങളുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ശരിയായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംഭവം പുറംലോകത്തെയറിയിച്ച എസ്‌ഡിഎം അശോക് കുമാര്‍ പുഷ്‌കര്‍ പറഞ്ഞു.












Click it and Unblock the Notifications