Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: സെഫിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

കൊച്ചി: അഭയക്കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫി നല്‌കിയ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്‌ച പരിഗണിയ്‌ക്കും.

കേസില്‍ യാതൊരു തെളിവും ഇല്ലാതെയാണ്‌ സിബിഐ അറസ്റ്റു ചെയ്‌തതെന്ന്‌ ആരോപിച്ചാണ് സെഫി ഹൈക്കോടതിയെ സമീപിച്ചിരിയ്‌ക്കുന്നത്‌. ഇക്കാര്യം തന്നെ ചൂണ്ടിക്കാട്ടി കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ്‌ കോട്ടൂര്‍ നല്‌കിയ ഹര്‍ജിയും കോടതി ബുധനാഴ്‌ച പരിഗണിയ്‌ക്കുന്നുണ്ട്‌.

പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ എതിര്‍ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിയ്‌ക്കാന്‍ ശ്രമിയ്‌ക്കുമെന്ന വാദമായിരിക്കും സിബിഐ കോടതിയില്‍ ഉയര്‍ത്തുക.

കേസിലെ ആദ്യ രണ്ട്‌ പ്രതികളായ ഫാദര്‍ തോമസ്‌ കോട്ടൂരും ഫാദര്‍ ജോസ്‌ പൂതൃക്കയിലും നല്‌കിയ ജാമ്യഹര്‍ജികള്‍ എറണാകുളം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു.

സിബിഐയുടെ ചോദ്യം ചെയ്യല്‍ പീഡനമായി മാറുന്നുവെന്നാരോപിച്ച്‌ സെന്റ്‌ ജോസഫ്‌ ജനറലേറ്റിലെ മദര്‍ സുപ്പീരിയര്‍ ആനി ജോണും 18 കന്യാസ്‌ത്രീകളും ഒരു അന്തേവാസിയും നല്‌കിയ ഹര്‍ജിയിലും ഹൈക്കോടതി ബുധനാഴ്‌ച വിശദമായി വാദം കേള്‍ക്കും.

സ്‌ത്രീകളെ അവര്‍ താമസിയ്‌ക്കുന്ന സ്ഥലങ്ങളില്‍ പോയി ചോദ്യം ചെയ്യണമെന്നിരിയ്‌ക്കെ തങ്ങളെ മറ്റു പലയിടങ്ങളില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ്‌ ഹര്‍ജിയിലെ പ്രധാന ആരോപണം. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളവര്‍ നിരപരാധികളാണെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്‌ ഇത്തരം പരതികളെന്ന്‌ സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+