ഇരിക്കൂര്‍ അപകടം: ഡ്രൈവര്‍ക്ക് ലൈസന്‍സില്ല
തിരുവനന്തപുരം: കണ്ണൂരിലെ ഇരിക്കൂറില്‍ ഒമ്പത് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ടെംമ്പോ ട്രാക്‌സ് ഓടിച്ചിരുന്ന ഡ്രൈവര്‍ അബ്ദുള്‍ കബീറിന് ഫോര്‍വീലര്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഗതാഗത മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു.
ടൂവീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ ഓടിയ്‌ക്കേണ്ട ലൈസന്‍സ് മാത്രമാണ് കബീറിനുണ്ടായിരുന്നത്. ഈ ലൈസന്‍സുകള്‍ റദ്ദാക്കിയതായും മന്ത്രി പറഞ്ഞു. ഇരിക്കൂര്‍ എംഎല്‍എ കെ.സി ജോസഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇരിക്കൂര്‍ ദുരന്തത്തിന്റൈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications