കിളിരൂര്‍: മന്ത്രി ശ്രീമതിക്കെതിരേ കേസെടുക്കണമെന്ന് കോടതി
തിരുവനന്തപുരം: കിളിരൂര്‍ കേസിലെ ഫയല്‍ പൂഴ്‌ത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പി.കെ ശ്രീമതിയടക്കം ആറു പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് ഉത്തരവ്.
മൂന്നാര്‍ ദൗത്യസംഘം മുന്‍തലവന്‍ സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി. നാഗരാജു നല്‌കിയ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്‌മാര്‍ട്ട് സിറ്റി, കിളിരൂര്‍ തുടങ്ങിയ പല പ്രധാനഫയലുകളും മുഖ്യമന്ത്രിയുെട ഓഫീസ് അദ്ദേഹമറിയാതെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ക്ക് വേണ്ടി പൂഴ്‌ത്തിവെച്ചെന്നായിരുന്നു സുരേഷ് കുമാറിന്റെ ആരോണം.
കേസില്‍ പി.കെ ശ്രീമതിയുടെ ബന്ധു ഉള്‍പ്പെട്ടിരുന്നുവെന്നും അതിനാലാണ് കിളിരൂര്‍ കേസ് ഫയല്‍ പൂഴ്‌ത്തിയതെന്നും ഹര്‍ജിയില്‍ ആരോപിയ്‌ക്കുന്നു.












Click it and Unblock the Notifications