Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധത്തിന്‌ തയ്യാര്‍: പാകിസ്‌താന്‍

ഇസ്ലാമാബാദ്‌: മുംബൈ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തുന്ന പാക്‌ പൗരന്‍മാരെ ഇന്ത്യയ്‌ക്ക്‌ വിട്ടു കൊടുക്കില്ലെന്നും വേണ്ടി വന്നാല്‍ യുദ്ധത്തിന്‌ തയ്യാറാണെന്നും പാകിസ്‌താന്‍ വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എന്തെങ്കിലും തരത്തിലുള്ള സൈനിക നടപടിയ്‌ക്ക്‌ മുതിര്‍ന്നാല്‍ അത്‌ നേരിടാന്‍ പാക്‌ സൈന്യം സര്‍വ സജ്ജമാണെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രി ഷാ മഹ്‌ മൂദ്‌ ഖുറേഷി പറഞ്ഞു. മുള്‍ട്ടാനില്‍ ഈദ്‌ നമസ്‌ക്കാരത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തില്‍ കുറ്റവാളികളെന്ന്‌ ഇന്ത്യ വിവരം തരുന്നവര്‍ക്കെതിരെ പാക്കിസ്‌താന്‍ നിയമപ്രകാരം നടപടി സ്വീകരിയ്‌ക്കുമെന്ന പ്രസ്‌താവന ഖുറേഷി വീണ്ടും ആവര്‍ത്തിച്ചു.

ഭീകരാക്രമണം ആസൂത്രണം ചെയ്‌തവരെന്ന്‌ കരുതുന്ന ദാവൂദ്‌ ഇബ്രാഹിം, ടൈഗര്‍ മേമ്മന്‍, ജയ്‌ഷെ മുഹമ്മദ്‌ സ്ഥാപകന്‍ മൗലാന മസൂദ്‌ അസര്‍ തുടങ്ങിയവരെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം പാക്‌ അധികൃതര്‍ നേരത്തെ നിരസിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+