കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീച്ച്‌ ബ്യൂട്ടി മത്സരത്തില്‍ പാര്‍വതിയ്‌ക്ക്‌ നാലാം സ്ഥാനം

  • By Staff
Google Oneindia Malayalam News

ബീച്ച് ബ്യൂട്ടി മത്സരത്തില്‍ നാലാമതെത്തിയ പാര്‍വ്വതിയുടെ വിജയസാധ്യത ഏറിയിട്ടുണ്ടെന്നാണ് അവരുടെ പരിശീലകരായ സബീന മര്‍ച്ചന്റ്‌, ദിയാന്‍ പാണ്ഡെ, ജന്മ പായി എന്നിവര്‍ കരുതുന്നത്.

ഇപ്പോള്‍ മുംബൈയില്‍ താമസിയ്‌ക്കുന്ന പാര്‍വതി ചങ്ങനാശ്ശേരി സ്വദേശികളായ ഓമനക്കുട്ടന്‍-ശ്രീകല ദമ്പതിമാരുടെ മകളാണ്‌. 2008ലെ പാന്‍ളൂണ്‍ ഫെമിനാ മിസ്‌ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതി 2006, 2007 വര്‍ഷങ്ങളിലെ നേവിക്യൂന്‍, മലയാളി മങ്ക 2005, മിസ്‌ മലയാളി 2005, ലയണ്‍ ക്ലബ്‌ ഡ്രീം ഗേള്‍ തുടങ്ങിയ സൗന്ദര്യ കീരിടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌. ലോകസുന്ദരി മത്സരം അവസാന ഘട്ടത്തിലേക്ക്‌ പ്രവേശിയ്‌ക്കവെ പാര്‍വതിയുടെ പ്രകടനം കാണാന്‍ അച്ഛനുമമ്മയും ജൊഹന്നാസ്‌ബര്‍ഗിലെത്തിയിട്ടുണ്ട്‌.

1966ല്‍ റീത്താ ഫാരിയയാണ്‌ ആദ്യമായി ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്‌ കൊണ്ടു വന്നത്‌. 1994ല്‍ ഐശ്വര്യ റായി, 97ല്‍ ഡയാന ഹെയ്‌ഡന്‍, 99ല്‍ യുക്താമുഖി 2000ല്‍ പ്രിയങ്കാ ചോപ്ര എന്നിവരാണ്‌ ലോകസുന്ദരി പട്ടം ചൂടിയ മറ്റ്‌ ഇന്ത്യക്കാരികള്‍.

ഉക്രൈനിലെ കീവിലാണ്‌ ഇത്തവണ മിസ്‌ വേള്‍ഡ്‌ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും തെക്കന്‍ ഒസെറ്റിയയെ ചൊല്ലി റഷ്യയും ജോര്‍ജ്ജിയയും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന്‌ മത്സരം ജൊഹന്നാസ്‌ബര്‍ഗിലേക്ക്‌ മാറ്റുകയായിരുന്നു.

മുന്‍ പേജില്‍

പ്രതീക്ഷയോടെ പാര്‍വതിപ്രതീക്ഷയോടെ പാര്‍വതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X