യാഹൂ 1500 പേരെ പിരിച്ചുവിട്ടു
ബാംഗ്ലൂര്‍: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബുധനാഴ്‌ച യാഹൂ ആയിരത്തി അഞ്ഞൂറോളം ജോലിക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.
സ്ഥാപനത്തിലെ മൊത്തം ജോലിക്കാരില്‍ 10 ശതമാനം വരുമിത്. ഇതില്‍ അമ്പതോളം പേര്‍ യാഹൂവിന്റെ ഇന്ത്യയില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. . ഈ വര്‍ഷത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് യാഹൂ ജോലിക്കാരെ പിരിച്ചുവിടുന്നത്.
വന്‍തുക ശംബളം പറ്റുന്ന ജീവനക്കാരെ ഒഴിവാക്കുന്നതിനൊപ്പം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേയ്‌ക്കു പുറം ജോലിക്കരാര്‍ നല്‍കി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുമാണ് യാഹൂ അധികൃതരുടെ നീക്കമെന്നാണ് സൂചന.












Click it and Unblock the Notifications