മുംബൈ ആക്രമണം: പാക് പങ്കിന് തെളിവുണ്ടെന്ന് ചിദംബരം
ദില്ലി: 183 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്‌താനുള്ള പങ്കിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം ലോക്‌സഭയെ അറിയിച്ചു. മുംബൈയില്‍ ആക്രമണത്തിനെത്തിയ പത്ത് പേരും പാക് പൗരന്‍മാരാണ്.
രാജ്യത്തെ ഇന്റിജന്റസ് സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആശ്യകതയാണ് മുംബൈ ആക്രമണം ഓര്‍മ്മപ്പെടുന്നത്. സുരക്ഷാ സംവിധാനങ്ങളില്‍ വന്‍പാളിച്ചയാണ് ആക്രമണം വെളിച്ചത്ത് കൊണ്ടു വന്നത്.
സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ ഭാഗമായി ഒരു ഫെഡറല്‍ ഏജന്‍സി രൂപീകരിയ്‌ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇതിന്റെ ബില്‍ നടപ്പ് സമ്മേളനത്തില് തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എന്‍എസ്‌ജിയുടെ ഉപകേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിയ്‌ക്കുന്നുണ്ട്.
കമാന്‍ഡോ പരിശീലനത്തിനായി ഇരുപത് ആന്റി ടെറര്‍ കോമ്പാറ്റ് സ്‌കൂളുകള്‍ ആരംഭിയ്‌ക്കും. ദക്ഷിണേന്ത്യയാണ് ഇപ്പോള്‍ ഭീകരര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഇത് ചെറുക്കാനായി നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌ക്കരിയ്‌ക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.












Click it and Unblock the Notifications