സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയില്‍
ദില്ലി: വിവാദ സ്വാമി സന്തോഷ് മാധവന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വ്യാഴാഴ്‌ച വാദം കേള്‍ക്കും. സന്തോഷ് മാധവന്റെ ഡ്രൈവര്‍ തോമസിന്റെ ജാമ്യാപേക്ഷയും സുപ്രീം കോടതി ഇതിനോടൊപ്പം പരിഗണിയ്‌ക്കും.
പ്രായപൂര്‍ത്തിയാക്ത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്തോഷ് സുപ്രീം കോടതിയെ സമീപിച്ചിരിയ്‌ക്കുന്നത്.
അതേ സമയം ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications