ലൈംഗികാപവാദം: മന്ത്രി പുറത്തേയ്‌ക്ക്
ഭുവനേശ്വര്‍: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ഒറീസ റവന്യൂ മന്ത്രി മന്‍മോഹന്‍ സമല്‍(ബിജെപി) രാജിവച്ചു. രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഗവര്‍ണര്‍ എംസി ഭണ്ഡാരയോട് ശുപാര്‍ശ ചെയ്‌തു.
ദില്ലിയിലെ ഒറീസ നിവാസില്‍ ഒരു പെണ്‍കുട്ടിയുമായി സമല്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം ഒറീസ നിയമസഭയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
സമലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഏറെ നാളായി പ്രക്ഷോഭം നടത്തുകയും മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്‌തുവരുകയായിരുന്നു.
രാജിവയ്‌ക്കുന്നകാര്യം സ്ഥിരീകരിച്ച സമല്‍ താന്‍ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നവംബറില്‍ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സമല്‍ രാജി പ്രഖ്യാപിക്കുന്നത് ഇപ്പോള്‍ മാത്രമാണ്.
പാര്‍ട്ടി നേതൃത്വത്തെയും പ്രമുഖ നേതാക്കളെയും താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇത്രയും ദിവസം രാജിവയ്‌ക്കാതിരുന്നതെന്ന് സമല്‍ പറയുന്നു.












Click it and Unblock the Notifications