കിളിരൂര്‍: ശ്രീമതിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ഫയല്‍ പൂഴ്‌ത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പി.കെ ശ്രീമതിയ്‌ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ കിളിരൂരടക്കമുള്ള കേസുകളുടെ ഫയലുകള്‍ പൂഴത്തിയെന്ന് ഐഎസ്‌എസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി. നാഗരാജു നല്‌കിയ ഹര്‍ജിയിലാണ് മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
ആരോഗ്യമന്ത്രിയ്‌ക്ക് പുറമെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എസ് രാജേന്ദ്രനടക്കം ആറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications